Monday, February 02, 2009

ആലുവ സംവാദം: മരണപ്പെട്ടവരോട്‌ പ്രാര്‍ഥിക്കാന്‍ പുതിയ ഹദീസുകളോ?

എ അബ്‌ദുസ്സലാം സുല്ലമി


അബൂഹുറയ്‌റ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ പറയുന്നത്‌ ഞാന്‍ കേട്ടു. അബൂഖാസിമിന്റെ (നബിയുടെ) ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ്‌ സത്യം. തീര്‍ച്ചയായും മര്‍യമിന്റെ പുത്രന്‍ ഈസാ ഇറങ്ങുകതന്നെ ചെയ്യും. നീതിമാനായ നേതാവും നീതിമാനായ വിധികര്‍ത്താവുമായി. കുരിശ്‌ അദ്ദേഹം പൊട്ടിക്കുകതന്നെ ചെയ്യും. പന്നികളെ അദ്ദേഹം കൊലപ്പെടുത്തും. വിയോജിപ്പുകളെ അദ്ദേ ഹം നല്ലതാക്കും. ശത്രുതയും പകയും അദ്ദേഹം ഇല്ലാതെയാക്കും. ധനം അദ്ദേഹത്തിന്‌ നല്‍കപ്പെടും. അദ്ദേഹം അത്‌ തിരസ്‌കരിക്കും. ശേഷം അദ്ദേഹം എന്റെ ഖബ്‌റിന്റെ അടുത്തുനില്‍ക്കുകയും മുഹമ്മദേ, എന്ന്‌ വിളിക്കുകയും ചെയ്‌താല്‍ ഞാന്‍ അദ്ദേഹത്തിന്‌ ഉത്തരം നല്‍കുകതന്നെ ചെയ്യുന്നതാണ്‌.'' (അബൂയഅ്‌ല, ഇബ്‌നുഅസാകീര്‍). നവയാഥാസ്ഥിതികരുമായി ആലുവ കുന്നത്തേരിയില്‍ നടന്ന സംവാദത്തില്‍ കോടിക്കണക്കിന്‌ മനുഷ്യന്മാര്‍-സ്ഥലവ്യത്യാസവും സമയവ്യത്യാസവും ഭാഷാവ്യത്യാസവും പ്രശ്‌നമാക്കാതെ- നബി(സ)യെ വിളിച്ച്‌തേടിയാല്‍ നബി(സ) അവരുടെയെല്ലാം സഹായതേട്ടം കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യുമെന്നതിന്‌ പ്രധാനമായും ഉദ്ധരിച്ചത്‌ ഈ ഹദീസാണ്‌. നവയാഥാസ്ഥിതികര്‍ക്ക്‌ ഇതിന്‌ മറുപടി പറയാന്‍ സാധിക്കാതെ കിതാബില്‍ ഇല്ലാത്തത്‌ ഉണ്ടെന്ന്‌ ജല്‌പിച്ച എ പി സുന്നികളുടെ മുന്നില്‍ പരാജയപ്പെട്ടു. മുജാഹിദ്‌ പ്രസ്ഥാനത്തെ അപമാനിക്കുകയും ശിര്‍ക്കിന്റെ ആളുകള്‍ക്ക്‌ ശി ര്‍ക്ക്‌ പ്രചരിപ്പിക്കാന്‍ ഉത്സാഹ വും ഉന്മേഷവും വര്‍ധിപ്പിക്കുകയുമാണ്‌ ഇവര്‍ ചെയ്‌തത്‌.

നവയാഥാസ്ഥിതികര്‍ സംവാദത്തില്‍ പറയേണ്ടിയിരുന്ന മറുപടികള്‍ ഇവിടെ ഉദ്ധരിക്കാം.

1. ബുഖാരി, മുസ്ലിം, അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, അഹ്മദ്‌, ബൈഹഖി പോലെയുള്ള അറിയപ്പെടുന്ന ഗ്രന്ഥങ്ങളി ലൊന്നും ഈ ഹദീസ്‌ ഉദ്ധരിക്കുന്നില്ല. അവര്‍ ഉദ്ധരിച്ച ഹദീസുകളില്‍ എല്ലാംതന്നെ `ധനം അദ്ദേഹത്തിന്‌ നല്‍കിയാല്‍ അദ്ദേഹം സ്വീകരിക്കുകയില്ല' എന്ന ഭാഗം വരെ മാത്രമാണ്‌ ഉദ്ധരിക്കുന്നത്‌. അതിനാല്‍, `അദ്ദേഹം എന്റെ ഖബ്‌റിന്റെ അടുത്ത്‌ നിന്നുകൊണ്ട്‌ `യാ മുഹമ്മദ്‌' എന്ന്‌ വിളിച്ചാല്‍ ഞാന്‍ ഉത്തരംനല്‍കു'മെന്ന ഭാഗം നബി(സ) പറഞ്ഞതല്ല. ഈ ഹദീസിന്റെ പരമ്പരയില്‍ ഊഹിച്ച്‌ പറയുന്ന ഒരു വ്യക്തിയുണ്ട്‌. അദ്ദേഹത്തിന്റെ പ്രസ്‌താവനയാകാനാണ്‌ സാധ്യത. (വിശദീകരണം വരുന്നുണ്ട്‌.) ഹദീസുകളില്‍ ഇപ്രകാരം സംഭവിക്കുന്നതിന്‌ സ്വഹീഹ്‌ ബുഖാരിയിലും മുസ്ലിമിലും അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ തന്നെ ഉദ്ധരിക്കുന്ന ഹദീസുകളില്‍ ഉദാഹരണങ്ങള്‍ കാണാം.

2. ഈ ഹദീസിന്റെ പരമ്പരയില്‍ അബൂസ്വഖര്‍ എന്നൊരു വ്യക്തിയുണ്ട്‌. ഹുമൈദ്‌ബ്‌നു സിയാദ്‌ എന്നാണ്‌ ഇദ്ദേഹത്തിന്റെ ശരിയായ പേര്‌. ഇദ്ദേഹം `ദുര്‍ബലനാണെ'ന്ന്‌ ഇബ്‌ നുമഈന്‍(റ) എന്ന പ്രസിദ്ധ ഹദീസ്‌ നിരൂപകന്‍ പറയുന്നു. ഇമാം ന സാഈ(റ)യും ഇബ്‌നുഅദിയ്യും(റ) ഇയാള്‍ `ദുര്‍ബലനാണെ'ന്ന്‌ പറയുന്നു (മീസാന്‍ 1:592, തഹ്‌ദീബ്‌ 3:37). ഇബ്‌നു ഹജറില്‍അസ്‌ഖലാ നി(റ) പറയുന്നു: ``ഇയാള്‍ സത്യസന്ധനും ഊഹിച്ച്‌ പറയുന്നവനുമാണ്‌'' (തഖ്‌റീബ്‌ 1546). ഹിജ്‌റ 510 ല്‍ ജനിച്ച്‌ 597ല്‍ മരണപ്പെട്ട പ്രസിദ്ധ ഹദീസ്‌ പണ്ഡിതനായ -മുസ്ലിയാക്കന്മാര്‍ അംഗീകരിക്കുന്നവനായ- ഇമാം ഇബ്‌നുജൗസി(റ)ക്ക്‌ കിതാബുദ്ദുഅഫാഇ വല്‍ മത്‌റുകീന (ദു ര്‍ബലന്മാരെയും ഉപേക്ഷിക്കപ്പെട്ടവരെയും വിവരിക്കുന്ന ഗ്രന്ഥം) എന്നൊരു പ്രസിദ്ധ ഗ്രന്ഥമുണ്ട്‌. ഈ ഗ്രന്ഥത്തില്‍ ഇയാളെയും ഇമാം ഇബ്‌നുജൗസി(റ) അസ്വീകാര്യതയുടെ കൂട്ടത്തില്‍ ചേര്‍ത്തിട്ടുണ്ട്‌. (1:238 നമ്പര്‍ 1027).

ഇമാം യഹ്‌യ(റ) ഇയാള്‍ ദുര്‍ബലനാണെന്ന്‌ പറഞ്ഞ അഭിപ്രായവും ഇബ്‌നുജൗസി(റ) ഉദ്ധരിക്കുന്നു. ഇമാം മുസ്ലിം ഇയാളില്‍ നിന്ന്‌ ഹദീസ്‌ ഉദ്ധരിക്കാറുണ്ട്‌ എന്നതുകൊണ്ട്‌ ഇയാളുടെ ഹദീസുകള്‍ എല്ലാം തന്നെ സ്വീകാര്യമാണെന്ന്‌ വരികയില്ല. ബഖിയ്യത്‌ബ്‌നുല്‍ വലീദില്‍ നിന്ന്‌ ഇമാം മുസ്ലിം, അബൂദാവൂദ്‌, തിര്‍മിദി, ദാറഖുത്‌നി മുതലായവര്‍ ഹദീസ്‌ ഉദ്ധരിക്കാറുണ്ട്‌. ഇത്‌ കാരണം ഇദ്ദേഹം വിശ്വസ്‌ത നും ഇയാളുടെ ഹദീസുകള്‍ എല്ലാം തന്നെ സ്വഹീഹുമാണെന്ന്‌ വരികയില്ലെന്ന്‌ സര്‍വ ഹദീസ്‌ പണ്ഡിതന്മാരും പ്രഖ്യാപിക്കുന്നു. ബഖിയ്യത്തില്‍ നിന്ന്‌ ഇമാം മുസ്ലിം ഹദീ സ്‌ ഉദ്ധരിച്ചിട്ടും ഹദീസ്‌ പണ്ഡിതന്മാര്‍ ഇദ്ദേഹത്തെക്കുറിച്ച്‌ പറയുന്നത്‌ കാണുക:

ഇമാം ബൈഹഖി(റ) പറയുന്നു: ``ഇദ്ദേഹത്തിന്റെ ഹദീസുകള്‍ തെളിവിന്‌ കൊള്ളുകയില്ലെന്നതില്‍ ഹദീ സ്‌ പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ട്‌. ഇജ്‌മാഅ്‌ ഉണ്ട്‌ എന്നാണ്‌ ബൈഹഖി പറയുന്നത്‌.'' ഇമാം യഹ്യ(റ) പറയുന്നു: ``ഇയാള്‍ ദുര്‍ബലന്മാരില്‍ നിന്ന്‌ ഹദീസ്‌ ഉദ്ധരിക്കാറുണ്ട്‌.'' ഇ മാം അബൂഹാതിം(റ) പറയുന്നു: ``ഇ യാള്‍ തെളിവിന്‌ കൊള്ളുകയില്ല.'' ഇമാം അഹ്മദ്‌ബ്‌നു ഹന്‍ബല്‍(റ) പറയുന്നു. ഇയാള്‍ അസ്വീകാര്യമായ ഹദീസുകള്‍ ഉദ്ധരിക്കാറുണ്ട്‌.'' ഇമാം ഇബ്‌നുഖുസൈമ(റ) പറയുന്നു: ``ഞാന്‍ തെളിവായി ഇദ്ദേഹ ത്തെ അവലംബിക്കുകയില്ല.'' ഇബ്‌ നുഹിബ്ബാന്‍(റ) പറയുന്നു: ``ഇയാള്‍ തദ്‌ലീസ്‌ ചെയ്യാറുണ്ട്‌.'' ഇമാം ഉഖൈലി(റ) പറയുന്നു: ``ഇയാള്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല.'' ഇമാം സാജി(റ) പറയു ന്നു: ``ഇയാളില്‍ അഭിപ്രായഭിന്നതയുണ്ട്‌.'' ഇമാം ഖതീബ്‌(റ) പറയുന്നു: ``ഇയാളുടെ ഹദീസില്‍ അസ്വീകാര്യമായവയുണ്ട്‌.'' ഇമാം അബുല്‍ ഹയ്യ്‌(റ) പറയുന്നു: ``ഇയാള്‍ തെളിവിന്‌ പറ്റുകയില്ല.'' ഇബ്‌നു ഖത്വാന്‍ (റ) പറയുന്നു: ``ഇയാള്‍ ദുര്‍ബലന്മാരില്‍ നിന്ന്‌ തദ്‌ലീസ്‌ ചെയ്യാറുണ്ട്‌.'' (തഹ്‌ദീബ്‌ 1:498).

ഒരാളെക്കുറിച്ച്‌ വിമര്‍ശനവും പ്രശംസയും ഉണ്ടായാല്‍ വിമര്‍ശനത്തിന്‌ മുന്‍ഗണന നല്‍കണം എന്നതാണ്‌ അടിസ്ഥാനതത്വമെന്ന്‌ ഇബ്‌നുഹജര്‍(റ) പ്രഖ്യാപിക്കുന്നു. അപ്പോള്‍ അബൂസ്വഖ്‌റില്‍ നിന്ന്‌ ഇമാം മുസ്ലിം ഹദീസ്‌ ഉദ്ധരിച്ചു എന്നതുകൊണ്ട്‌ ഇയാളുടെ എല്ലാ ഹദീസുകളും സ്വീകാര്യമാവുകയില്ല. ഇതുകൊണ്ടാണ്‌ ഇമാം മുസ്ലിം തന്റെ സ്വഹീഹിലോ മറ്റുവല്ല ഗ്രന്ഥങ്ങളിലോ പുരോഹിതന്മാര്‍ ഉദ്ധരിച്ച ഈ ഹദിസ്‌ ഉദ്ധരിക്കാതിരുന്നത്‌.

3. ഇബ്‌നുഹജറില്‍ ഹൈതമി(റ) എഴുതുന്നു: ``ഒരു ഹദീസിന്റെ പരമ്പര സ്വഹീഹായി എന്നത്‌ ഹദീസില്‍ പറയുന്ന സംഗതി (മത്‌ന്‌) സ്വഹീഹാകുക എന്നതിനെ തീര്‍ച്ചയായും അനിവാര്യമാക്കുന്നില്ല.'' (അല്‍ഫതാവല്‍ ഹദീസിയ്യ പേജ്‌ 141). ഇമാം സുയൂത്വി(റ) പ്രഖ്യാപിക്കുന്നു: ``തീര്‍ച്ചയായും ഒരു ഹദീസിന്റെ പരമ്പര (സനദ്‌) സ്വഹീഹായി എന്നത്‌ ഹദീസില്‍ പറയുന്ന സംഗതി സ്ഥിരപ്പെട്ടതാക്കുക എന്നതിനെ അനിവാര്യമാക്കുന്നില്ല. ഇത്‌ ഹദീസ്‌ വിജ്ഞാനത്തില്‍ സ്ഥിരപ്പെട്ട തത്ത്വമാണ്‌'' (അല്‍ഹാവി 2:124). ശേഷം ഇമാം സുയൂത്വി(റ) നബി(സ)യുടെ മാതാപിതാക്കള്‍ നരകത്തിലാണെന്ന്‌ ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീസുകളെ ഈ ഗ്രന്ഥത്തില്‍ എതിര്‍ക്കുന്നു. ഹദീസിന്റെ പരമ്പര സ്വഹീഹാകല്‍ ഹദീസില്‍ പറയുന്ന സംഗതികള്‍ സ്വഹീഹാകുക എന്നതിനെ അനിവാര്യമാക്കുന്നില്ല എന്നൊരു അധ്യായം തന്നെ ഇമാം ഇബ്‌നുകസീര്‍(റ) തന്റെ അല്‍ബാഇസ്‌ എന്ന ഗ്രന്ഥത്തില്‍ നല്‍കുന്നത്‌ കാണാം (പേജ്‌ 42)

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹുല്‍ ബുഖാരിയില്‍ ഉദ്ധരിക്കുന്നു. വിശ്വസ്‌തന്റെ ഖബറുല്‍വാഹിദ്‌

(ഒന്നോ രണ്ടോ മൂന്നോ സ്വഹാബിമാര്‍ ഉദ്ധരിക്കുന്ന ഹദീസുകള്‍) വിശ്വാസകാര്യങ്ങള്‍ക്ക്‌ തെളിവാകാന്‍ പറ്റുകയില്ല. (ഫത്‌ഹുല്‍ബാരി 17:32)

നവയാഥാസ്ഥിതികരും വെട്ടിമാറ്റലും

ഈ ഹദീസ്‌ ഖുബൂരികള്‍ സംവാദത്തില്‍ ഉദ്ധരിച്ചപ്പോള്‍ ഹനീഫ കായക്കൊടി, അനസ്‌ മുസ്ലിയാര്‍, ജബ്ബാര്‍ മൗലവി പോലെയുള്ളവര്‍ അല്‍ബാനി ഈ ഹദീസിന്‌ രണ്ട്‌ ന്യൂ നതകളുണ്ട്‌ (ഫീഹി ഇല്ലതാനി) എ ന്ന്‌ പറഞ്ഞിട്ടുണ്ടെന്ന്‌ പറയുകയുണ്ടായി. സുന്നികള്‍ ആ ഭാഗം വായിക്കാന്‍ പറഞ്ഞപ്പോള്‍ ഹനീഫ്‌ ഞാ ന്‍ ഉച്ചക്ക്‌ ശേഷമുള്ള സെഷനില്‍ വായിക്കാം എന്ന്‌ പ്രഖ്യാപിച്ചു. മധ്യസ്ഥന്മാരും ഉച്ചക്ക്‌ ശേഷമുള്ള പരിപാടി ആരംഭിക്കുകതന്നെ ഇത്‌ വായിച്ച ശേഷമായിരിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ ഉച്ചക്ക്‌ മുമ്പുള്ള പരിപാടി അവസാനിപ്പിച്ചു. ഉച്ചക്ക്‌ ശേ ഷം സംവാദം ആരംഭിച്ചപ്പോള്‍ ന വയാഥാസ്ഥിതികര്‍ വായിക്കാന്‍ വിസമ്മതം കാണിക്കുകയാണ്‌ ചെ യ്‌തത്‌. അങ്ങനെ അവര്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ അപമാനം ഏല്‌ പിച്ച്‌ ഒളിച്ചോടുകയാണ്‌ ചെയ്‌തത്‌. യഥാര്‍ഥത്തില്‍ അല്‍ബാനി ഒരിക്ക ലും ഈ ഹദീസിനെക്കുറിച്ച്‌ ഇപ്രകാരം പ്രസ്‌താവിച്ചിട്ടില്ല.

ഈസാ നബി(അ) എന്റെ ഖബ്‌റിന്റെ അടുത്തുവന്ന്‌ എന്റെമേല്‍ സലാം പറയുമെന്നും ഞാന്‍ അദ്ദേഹത്തിന്‌ സലാം മടക്കുമെന്നും നബി (സ) പറഞ്ഞതായി ഇമാം ഹാകിം ഉദ്ധരിച്ച മറ്റൊരു ഹദീസിനെക്കുറിച്ച്‌ അല്‍ബാനി പറഞ്ഞത്‌ വരികള്‍ വെ ട്ടിമാറ്റി ഇവര്‍ വായിക്കുകയാണ്‌ ചെ യ്‌തത്‌. ഈ ഹദീസിനെക്കുറിച്ച്‌ തന്നെ ശേഷം അല്‍ബാനി പറയുന്നതും ഇവര്‍ വിഴുങ്ങി. ``എങ്കിലും ആദ്യത്തെ ഹദീസിന്റെ അടിസ്ഥാനത്തില്‍ സാക്ഷിക്ക്‌ പറ്റുന്നതാണ്‌'' എന്ന ഭാഗമാണത്‌. ഞാന്‍ കിതാബ്‌ വെട്ടിമാറ്റുമെന്ന്‌ പ്രസംഗിച്ചു നടക്കുന്നവരാണ്‌ സംവാദത്തിന്റെ സന്ദര്‍ഭത്തില്‍പോലും ഇപ്രകാരം നീചമായ കളവും ക്രൂരമായ വെട്ടിമാറ്റലും നടത്തിയത്‌. ഇത്‌ അല്ലാഹു അവര്‍ക്ക്‌ നല്‍കിയ ഒരു ശിക്ഷയാണ്‌!

യാഥാസ്ഥിതികരുടെ വെട്ടിമാറ്റല്‍

അബൂസ്വഖ്രര്‍ ഇമാം മുസ്ലിമിന്റെ നിവേദകനാണെന്ന്‌ അല്‍ബാനി പറഞ്ഞ ഭാഗം മാത്രമാണ്‌ മുസ്ലിയാക്കന്മാര്‍ വായിച്ചത്‌. `മാത്രം' എന്ന്‌ പറഞ്ഞതും തീര്‍ച്ചയായും ചിലര്‍ ഇയാളെ വിമര്‍ശിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞ ഭാഗവും ഇവരും മൂടിവെച്ചു. ഈസാനബി(അ)യെ സംബന്ധിച്ച്‌ പറഞ്ഞതായി ഹദീസിലുള്ളത്‌ സര്‍വമുസ്‌ ലിംകളെ സംബന്ധിച്ചുമാക്കി മാറ്റാ ന്‍ ഹദീസിന്റെ ആദ്യഭാഗങ്ങളും വെ ട്ടിമാറ്റിയാണ്‌ ഇവര്‍ ഹദീസ്‌ ആദ്യമായി വായിച്ചത്‌. ഈ ഹദീസില്‍ ത ന്നെ ഈസാനബി(അ) അപ്രകാരം ചെയ്യുമെന്ന്‌ പറയുന്നില്ല. വിളിക്കുന്ന പക്ഷം എന്ന്‌ ഒരു സാധ്യത പറഞ്ഞതാണ്‌. അല്ലാഹു അല്ലാതെ ആരാധ്യന്മാര്‍ ഉണ്ടായാല്‍ ആകാശവും ഭൂമിയും തകരുമെന്ന്‌ ഖുര്‍ആനില്‍ പറയുന്നത്‌പോലെ. ഈസാനബി (അ)ക്ക്‌ ഒരു മുഅ്‌ജിസത്തായി അല്ലാഹു ചില മനുഷ്യര്‍ക്ക്‌ മരണശേഷം ജീവന്‍നല്‍കി അദ്ദേഹത്തോട്‌ സംസാരിക്കുകയുണ്ടായി. മൂസാനബി(അ)ക്കും ഇപ്രകാരം ഒരു മുഅ്‌ജിസത്ത്‌ ഉണ്ടായിട്ടുണ്ട്‌. ഉസൈര്‍ നബി(അ)യെ നൂറ്‌ വര്‍ഷം മരിപ്പിച്ച്‌ അല്ലാഹു അദ്ദേഹത്തിന്‌ ജീവന്‍ നല്‍കി സംസാരിക്കുകയുണ്ടായി. ഇതുപോലെ അന്ത്യദിനത്തിന്റെ അടയാളമായി ഈസാനബി(അ) വന്ന്‌ നബി(സ)യുടെ ഖബ്‌റിന്നടുത്തുവെച്ച്‌ നബി(സ)യെ വിളിക്കുമ്പോള്‍ നബി(സ)ക്ക്‌ അല്ലാഹു അദ്ദേഹത്തിന്റെ വിളിക്ക്‌ ഉത്തരം നല്‍കാനുള്ള ജീവന്‍ നല്‍കുമെന്നാണ്‌ ഈ വാറോല സ്വഹീഹാണെന്ന്‌ സങ്കല്‍ പിച്ചാല്‍പോലും അതിന്റെ ഉദ്ദേശ്യം. ഈസാനബി(അ)യെ ഉയര്‍ത്തുന്ന തിന്‌ മുമ്പ്‌ ഒരാളുടെ ഖബ്‌റിന്റെ അടുത്തുവന്ന്‌ വിളിച്ചപ്പോള്‍ അയാള്‍ വിളികേട്ട്‌ പുറത്തുവന്ന സംഭവവും ഇവര്‍ക്ക്‌ മരണപ്പെട്ടവരെ വിളിച്ച്‌ തേടാന്‍ തെളിവായി ഉദ്ധരിക്കാമായിരുന്നു!

9 comments:

Malayali Peringode said...

നവയാഥാസ്ഥിതികരുമായി ആലുവ കുന്നത്തേരിയില്‍ നടന്ന സംവാദത്തില്‍ കോടിക്കണക്കിന്‌ മനുഷ്യന്മാര്‍-സ്ഥലവ്യത്യാസവും സമയവ്യത്യാസവും ഭാഷാവ്യത്യാസവും പ്രശ്‌നമാക്കാതെ- നബി(സ)യെ വിളിച്ച്‌തേടിയാല്‍ നബി(സ) അവരുടെയെല്ലാം സഹായതേട്ടം കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യുമെന്നതിന്‌ പ്രധാനമായും ഉദ്ധരിച്ചത്‌ ഈ ഹദീസാണ്‌. നവയാഥാസ്ഥിതികര്‍ക്ക്‌ ഇതിന്‌ മറുപടി പറയാന്‍ സാധിക്കാതെ കിതാബില്‍ ഇല്ലാത്തത്‌ ഉണ്ടെന്ന്‌ ജല്‌പിച്ച എ പി സുന്നികളുടെ മുന്നില്‍ പരാജയപ്പെട്ടു. മുജാഹിദ്‌ പ്രസ്ഥാനത്തെ അപമാനിക്കുകയും ശിര്‍ക്കിന്റെ ആളുകള്‍ക്ക്‌ ശി ര്‍ക്ക്‌ പ്രചരിപ്പിക്കാന്‍ ഉത്സാഹ വും ഉന്മേഷവും വര്‍ധിപ്പിക്കുകയുമാണ്‌ ഇവര്‍ ചെയ്‌തത്‌.

haneef kayakkody said...

പ്രിയപ്പെട്ടവരെ..
നമുക്ക് എന്താണ് സംഭവിക്കുന്നത്?
ആരെയാണ് നാം സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത്?
മഞ്ചേശ്വരം..എടമുട്ടം..കോട്ടക്കൽ..ഓരോന്നും കഴിയുമ്പോൾ നാം അവരെ എതിർത്തു.. ഇപ്പോൾ ആലുവയും.. പറഞ്ഞ് പറഞ്ഞ് നാം എവിടെയെത്തി? കൊട്ടപ്പുറത്ത് വരെ മുജാഹിദുകൾ തോറ്റുവെന്നു സലാം സുല്ലമി പറയുന്നു..
ആലുവയിൽ എന്താണ് സംഭവിച്ചത്?
പ്രാർഥനക്ക് നൽകിയ നിർവചനം തെറ്റാണെന്ന് തെളിയിക്കാൻ ആണല്ലൊ സുന്നികൾ ഈ ഹദീസ് വായിച്ചത്. എന്നാൽ ഇത് പ്രാർഥന ആണെന്ന് തെളിയിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ സുന്നികൾക്ക് കഴിഞ്ഞോ?എങ്കിലല്ലെ മറ്റു കാര്യങ്ങൾ തെളിയിക്കേണ്ടതുള്ളു.അതൊക്കെ തെളിയിക്കും എന്നു ഉറപ്പായത് കൊണ്ടല്ലെ സുന്നികൾ ഉച്ചക്ക് ശേഷം അലങ്കോലപ്പെടുതിയത്?
ആ സി.ഡി കാണുന്ന ആർക്കാണു മൌലവി ഗ്രൂപ്പിനെ ആക്ഷേപിക്കാൻ കഴിയുക?
നാം ഇതു പ്രചരിപ്പിക്കുമ്പോൾ അവർ സലാം സുല്ലമിയുടെ അഭിമുഖം പ്രചരിപ്പിക്കുന്നു..കൊട്ടപ്പുറത്ത് തോറ്റു.. ചെരിയമുണ്ടം തയ്യാരെടുപ്പ് നടത്തിയിരുന്നില്ല.. എന്നൊക്കെയാണ് സലാം സുല്ലമി അതിൽ പറയുന്നത്..
നാം കരുതിയിരിക്കുക

Mr.& Mrs. Ansar Narontavida said...

Asslmkm!
I was proud for being the memebr in Mujahid.
But... Now... Its pity to see the street fight like some other communities.
As Haneefka asked... what happened to us?
What we are doing? Whats wrong with us?
I am not the right person to assess the reason for separation and such things... But... Really, We are sad... than ever before!!! We are loosing our dignity!!! Nobody has any interest to solve this??? If there is difference in Principles... you people sit together and discuss... and teach us the truth..! Its not shame to rectify / correct the mistake or misunderstanding...!!
Asslmkm!

Unknown said...

സത്യം മൂടി വെച്ച് അസത്യം പ്രച്ചരിപ്പിക്കുനത് എന്തിനാണ് ? ഒരു സംവാദ ശേഷം ഇങ്ങിനെയാണ്‌ പറയേണ്ടിയിരുന്നത് എന്ന വിലയിരുത്തല്‍ തന്നെ അപഹാസ്യമല്ലേ .? ഈ ഹദീസ് ഇസ്തിഘാസക്ക് തെളിവാണെന്ന് പ്രാമാണികരായ ഏതെങ്കിലും മുന്‍കാല മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ടോ എന്നാ ഹനീഫ് മൌലവിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തെ തൊടാന്‍ പോലും കുരാഫികള്‍ക്കായോ..? തന്നെയുമല്ല ഹദീസ് മുഴുവന്‍ വായിക്കാന്‍ പോലും ഖുരാഫികള്‍ ധൈര്യം കാണിച്ചോ ..?

മാത്രമല്ല രണ്ടാം സെഷനില്‍ ഇതിന്റെ നിജസ്ഥിതി വെളിവാക്കും എന്ന ഹനീഫ് മൌലവിയുടെ ഉറച്ച പ്രക്യാപനമല്ലേ സംവാദം നിര്‍ത്തി വെക്കാന്‍ കുബൂരികളെ പ്രേരിപ്പിച്ചത് ..? ഇതൊക്കെയായിട്ടും മൌലവി ഗ്രൂപ്പ് ഒളിച്ചോടി എന്നൊക്ക പറയുന്നവര്‍ ആരെ സന്തോഷിപ്പിക്കനാണ് ..?

അബ്ദുല്‍ കരീം മുഹമ്മദ്

Riyas said...

not to satisfy anybody...just to escape...or just to satisfy themselves...

faruqi said...

this incident proves that it's too late to stop such kind of debates, and we have to find out new methods for our da'awa programmes. may Allah bless us Ameeeen.

Anonymous said...

samvadham theernnu thouheed correct aayi sthaapikkunnathil haneefayum (shirkan)isthigasa sthapikkunnathil musliyaarum parajayam thanne

Unknown said...

മുജാഹിദ്‌ പ്രസ്ഥാനത്തെ അപമാനിക്കുകയും ശിര്‍ക്കിന്റെ ആളുകള്‍ക്ക്‌ ശി ര്‍ക്ക്‌ പ്രചരിപ്പിക്കാന്‍ ഉത്സാഹ വും ഉന്മേഷവും വര്‍ധിപ്പിക്കുകയുമാണ്‌ നവയാഥാസ്ഥിതികര്‍ ചെയ്‌തത്‌.

MA-ARIFATH said...

ഇതാണ് സത്യമാര്‍ഗം എന്ന് മനസിലാകണമെങ്കില്‍ ഖണ്ടന പ്രസംഗം കണ്ടിട്ട് കാര്യമില്ല.സംവാദം കാണണം.മഞ്ഞെസ്വരം ,എടമുട്ടം,kottakal ആലുവ.....ഫുള്‍ cd കണ്ടിട്ട് പറയണം ഇതാണ് സത്യാ മാര്‍ഗമെന്നു.പക്ഷെ സംവാദത്തിന്റെ cd കല്‍ സുന്നികള്‍ മാത്രമേ വിപണിയില്‍ എത്തികാരുള്ളൂ..സഹോദരന്‍മാര്‍ ശ്രദ്ധിച്ചിട്ടുണ്ടോ ...

Post a Comment

നിങ്ങളുടെ പ്രതികരണം അറിയിക്കുക....

 
ശബാബ് റീഡേഴ്‌സ് ഫോറം അജ്‌മാന്‍. Designed and Maintained by മലയാളി | Malayaali. For Ajman Islahi Centre, I T Wing.