ആലുവ സംവാദം: മരണപ്പെട്ടവരോട് പ്രാര്‍ഥിക്കാന്‍
പുതിയ ഹദീസുകളോ?
അബൂഹുറയ്‌റ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ പറയുന്നത് ഞാന്‍ കേട്ടു. അബൂഖാസിമിന്റെ (നബിയുടെ) ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം. തീര്‍ച്ചയായും മര്‍യമിന്റെ പുത്രന്‍ ഈസാ ഇറങ്ങുകതന്നെ ചെയ്യും. നീതിമാനായ നേതാവും നീതിമാനായ വിധികര്‍ത്താവുമായി. കുരിശ് അദ്ദേഹം പൊട്ടിക്കുകതന്നെ ചെയ്യും. പന്നികളെ അദ്ദേഹം കൊലപ്പെടുത്തും. വിയോജിപ്പുകളെ അദ്ദേ ഹം നല്ലതാക്കും. ശത്രുതയും പകയും അദ്ദേഹം ഇല്ലാതെയാക്കും. ധനം അദ്ദേഹത്തിന് നല്‍കപ്പെടും. അദ്ദേഹം അത് തിരസ്‌കരിക്കും. ശേഷം അദ്ദേഹം എന്റെ ഖബ്‌റിന്റെ അടുത്തുനില്‍ക്കുകയും മുഹമ്മദേ, എന്ന് വിളിക്കുകയും ചെയ്‌താല്‍ ഞാന്‍ അദ്ദേഹത്തിന് ഉത്തരം നല്‍കുകതന്നെ ചെയ്യുന്നതാണ്.'' (അബൂയഅ്‌ല, ഇബ്‌നുഅസാകീര്‍). നവയാഥാസ്ഥിതികരുമായി ആലുവ കുന്നത്തേരിയില്‍ നടന്ന സംവാദത്തില്‍ കോടിക്കണക്കിന് മനുഷ്യന്മാര്‍-സ്ഥലവ്യത്യാസവും സമയവ്യത്യാസവും ഭാഷാവ്യത്യാസവും പ്രശ്‌നമാക്കാതെ- നബി(സ)യെ വിളിച്ച്‌തേടിയാല്‍ നബി(സ) അവരുടെയെല്ലാം സഹായതേട്ടം കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യുമെന്നതിന് പ്രധാനമായും ഉദ്ധരിച്ചത് ഈ ഹദീസാണ്. നവയാഥാസ്ഥിതികര്‍ക്ക് ഇതിന് മറുപടി പറയാന്‍ സാധിക്കാതെ കിതാബില്‍ ഇല്ലാത്തത് ഉണ്ടെന്ന് ജല്‌പിച്ച എ പി സുന്നികളുടെ മുന്നില്‍ പരാജയപ്പെട്ടു. മുജാഹിദ് പ്രസ്ഥാനത്തെ അപമാനിക്കുകയും ശിര്‍ക്കിന്റെ ആളുകള്‍ക്ക് ശി ര്‍ക്ക് പ്രചരിപ്പിക്കാന്‍ ഉത്സാഹ വും ഉന്മേഷവും വര്‍ധിപ്പിക്കുകയുമാണ് ഇവര്‍ ചെയ്‌തത്.
നവയാഥാസ്ഥിതികര്‍ സംവാദത്തില്‍ പറയേണ്ടിയിരുന്ന മറുപടികള്‍ ഇവിടെ ഉദ്ധരിക്കാം.
ആലുവ സംവാദവും തൗഹീദിനെ അപമാനിക്കലും
യാഥാസ്ഥിതികര്‍: കുഞ്ഞീതുമദനി എഴുതി: നജീബ് താമരശ്ശേരി ചുരത്തിലൂടെ ഇറങ്ങിവരുന്ന ഒരു ബസ്സില്‍ സഞ്ചരിക്കുന്നു. ആറാമത്തെ വളവിലെത്തിയപ്പോള്‍ ബസ്സിന്റെ ബ്രേക്ക് പൊട്ടി. അത് നിയന്ത്രണാതീതമായിത്തീരുന്നു. ഇടതുവശത്ത് ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകള്‍, വലതുവശത്ത് അത്യഗാധമായ ഗര്‍ത്തം! അവന്റെ മുഴുവന്‍ ശക്തിയും തന്ത്രവും തളര്‍ന്നുപോകുന്നു. അവന്‍ പഠിച്ച പതിനെട്ടടവും നിഷ്‌ഫലമായിത്തീരുന്നു. ഇനി മനുഷ്യാതീത ശക്തിക്ക് മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന് അവനുറപ്പാകുന്നു. ഈ ഘട്ടത്തില്‍ തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിഷ്‌കളങ്കമായി ഒരു പ്രാര്‍ഥന ഉയരുന്നു: `പടച്ചവനേ രക്ഷിക്കണേ.' (അല്ലാഹുവിന്റെ ഔലിയാക്കള്‍, പേജ് 101)
ചുരത്തില്‍ ധാരാളം ജിന്നുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ബസ്സിന്റെ ബ്രേക്ക്‌പൊട്ടിയ ഈ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ചുതേടിയാല്‍ ഇവരുടെ പുതിയ നിര്‍വചനപ്രകാരം ശിര്‍ക്കല്ല. ബസ്സിന്റെ ബ്രേക്ക് പൊട്ടി അപകടത്തില്‍ പെടുക എന്നത് മനുഷ്യകഴിവിന് അതീതമായ അപകടം മാത്രമാണല്ലോ. ജിന്നുകള്‍ക്കും മലക്കുകള്‍ക്കും ബ്രേക്ക്‌പൊട്ടിയ ബസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച് സഹായംതേടല്‍ ശിര്‍ക്കാണോ? പ്രാര്‍ഥനയാണോ? (ആലുവ കുന്നത്തേരി സംവാദത്തില്‍ സുന്നികളുടെ വിഷയാവതരണത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍)
© ശബാബ് റീഡേഴ്സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com
1 comments:
ആലുവ സംവാദം: വസ്തുതയെന്ത്?
Post a Comment
നിങ്ങളുടെ പ്രതികരണം അറിയിക്കുക....